പെ​ട്ടി​യും പ​റ​യും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, June 17, 2021 1:36 AM IST
നേ​മം : വെ​ള്ളാ​യ​ണി പ​ണ്ടാ​ര​ക്ക​രി​യി​ല്‍ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കു​ശേ​ഷം വെ​ള്ളം അ​ടി​ച്ചു ക​ള​യു​ന്ന പെ​ട്ടി​യും പ​റ​യും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പെ​ട്ടി​യും പ​റ​യും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്പാ​ട​ത്ത് വെ​ള്ളം കെ​ട്ടി നി​ന്ന് കൃ​ഷി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സു​രേ​ഷ്, ക​ല്ലി​യൂ​ർ കൃ​ഷി ഓ​ഫീ​സ​ർ സ്വ​പ്ന, പാ​ട​ശേ​ഖ​ര ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബാ​ലാ​ജി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വെ​ള്ളം വ​റ്റി​യാ​ലു​ട​ൻ കൃ​ഷി പു​ന​ർ ആ​രം​ഭി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. മൈ​ന​ർ ഇ​റി​ഗേ​ഷ​ന്‍റെ വാ​ർ​ഷി​ക അ​റ്റ​കു​റ്റ പ​ണി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ല​മ​ക്ക​രി, മ​ങ്കി​ളി​ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​പെ​ട്ടി​യും പ​റ​യും ന​വീ​ക​രി​ക്കും.