മ​ദ്യ​ഷോ​പ്പു​ക​ൾ​ക്കു മു​ന്നി​ൽ നീ​ണ്ടനി​ര
Friday, June 18, 2021 12:12 AM IST
വി​ഴി​ഞ്ഞം: ലോ​ക് ഡൗ​ണി​നു​ശേ​ഷം മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന​ത് ആ​ഘോ​ഷി​ക്കാ​ൻ ആ​ളു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യ​ത് അ​ധി​കൃ​ത​രെ വ​ല​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി മു​ക്കോ​ല​യി​ൽ ത​ടി​ച്ച് കൂ​ടി​യ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ഇ​ട​പെ​ട്ടു. മ​ദ്യ​പാ​ൻ​മാ​രു​ടെ കൈ​യി​ൽ നി​ന്ന് ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ​ത്തോ​ളം വീ​ട്ട​മ്മ​മാ​ർ വി​ഴി​ഞ്ഞം പോ​ലീ​സി​നെ വി​ളി​ച്ചു. മ​ദ്യം ക​ഴി​ച്ച് ത​ല​ക്ക് പി​ടി​ച്ച് വീ​ടു​ക​ളി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ ഭ​ർ​ത്താ​ക്ക​ൻ​മാ​രെ നി​യ​ന്ത്രി​ക്കാ​നാ​ണ് തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ നി​ന്ന് പോ​ലീ​സി​ൽ വി​ളി വ​ന്ന​ത്.

പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നാ​ടു മു​ഴു​വ​ൻ ഓ​ടി ന​ട​ന്ന പോ​ലീ​സും വ​ശം​കെ​ട്ടു .വി​ഴി​ഞ്ഞ​ത്തി​ന് തൊ​ട്ട​ടു​ത്ത തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളാ​യ കോ​ട്ടു​കാ​ൽ, ക​ഞ്ഞി​രം​കു​ളം, ക​രിം​കു​ളം, പൂ​വാ​ർ ,തി​രു​പു​റം, വെ​ങ്ങാ​നൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ന്‍റെ പ​രി​ധി​യി​ലാ​യ​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ലെ ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. സാ​മൂ​ഹ്യ അ​ക​ലം നി​ർ​ദേ​ശ​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി​നൂ​റ് ക​ണ​ക്കി​ന് പേ​ർ ബാ​റി​ലും ത​ടി​ച്ചു കൂ​ടി. രോ​ഗ​വ്യാ​പ​ന​മു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ കൂ​ട്ട​മാ​യ വ​ര​വ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് വ​ഴി​തെ​ളി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​രും ഭ​യ​ക്കു​ന്നു. അ​ടു​ത്ത കാ​ലം വ​രെ​യും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും മു​ന്നി​ലാ​യി​രു​ന്ന വി​ഴി​ഞ്ഞ​ത്തെ ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് മാ​റ്റി​യ​ത്. എ​ന്നാ​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ദ്യ​ഷോ​പ്പു​ക​ൾ തു​റ​ന്ന​തോ​ടെ മ​ദ്യ​ഷോ​പ്പു​ക​ൾ​ക്കു മു​ന്നി​ൽ നീ​ണ്ട നി​ര. മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വെ​മ്പാ​യ​ത്തെ മ​ദ്യ​ശാ​ല​യും ,കോ​ലി​യ​ക്കോ​ട്ടെ ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. രാ​വി​ലെ ഒ​ന്പ​തി​ന് ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ലും പു​ല​ർ​ച്ചെ ത​ന്നെ ഇ​വി​ടെ നീ​ണ്ട നി​ര​യാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​നി​യ​ന്ത്രി​ത​മാ​യ ജ​ന​ക്കൂ​ട്ടം എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും, വാ​മ​ന​പു​രം എ​ക്സൈ​സ് അ​ധി​കൃ​ത​രും സ്ഥ​ല​ത്ത് എ​ത്തി സ​ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​യി​രു​ന്നു.