1,727 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Friday, June 18, 2021 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1,727 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1,486 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 10 ശ​ത​മാ​ന​മാ​ണു ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് 12,713 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.​ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 1,595 പേ​ർ​ക്കു സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ 10 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടും. പു​തു​താ​യി 3,093 പേ​രെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 3,970 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 48,659 ആ​യി.

വി​ല​ക്ക് ലം​ഘ​നം:
216 പേ​ര്‍​ക്കെ​തി​രെ
നി​യ​മ​ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 216 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 52 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ു .