വി​ല​ക്ക് ലം​ഘ​നം: 320 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി
Sunday, June 20, 2021 3:08 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 320 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 55 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 143 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത അ​ഞ്ചു പേ​രി​ല്‍ നി​ന്നു​മാ​യി 74,000 രൂ​പ പി​ഴ ഈ​ടാ​ക്കി. കൂ​ടാ​തെ അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ 114 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ലോ​ക്ക്ഡൗ​ൺ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത മൂന്നു ക​ട​ക​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ശ​രി​യാ​യ രീ​തി​യി​ല്‍ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​ത്ത 138 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.