ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് കൈ​ത്താ​ങ്ങ്
Tuesday, June 22, 2021 11:44 PM IST
നാ​ലാ​ഞ്ചി​റ : സെ​ന്‍റ് ഗൊ​രേ​റ്റീ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നൊ​രു കൈ​ത്താ​ങ്ങാ​യി ഹെ​ഡ്മി​സ്ട്ര​സും അ​ധ്യാ​പ​ക​രും പി​ടി​എ​യും ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച് തു​ക ഉ​പ​യോ​ഗി​ച്ച് 18 മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങി​ച്ചു ന​ൽ​കി. വി​ത​ര​ണോ​ദ്ഘാ​ട​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ അ​ക്വീ​ന, ജി​യോ ഫോ​ൺ മാ​നേ​ജ​ർ ജിത്തു​ ജയൻ, സി​സ്റ്റ​ർ ജോ​ർ​ജി​ന (പ്രൊ​വി​ൻ​ഷ​ൽ കൗ​ൺ​സി​ല​ർ) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​തു​ര: യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​പ്പം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധി​ൻ വി​തു​ര ഉ​ത്ഘ​ട​നം ചെ​യ്തു.ജി​നോ, അ​മ​ൽ, ജി​തി​ൻ, വി​പി​ൻ, അ​ൻ​സി​ൽ, മു​ബീ​ൻ​ഷാ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നെ​ടു​മ​ങ്ങാ​ട്: പ​ഠ​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ണി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക്ക് കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​ശാ​ന്ത് സ്മാ​ർ​ട്ട് ഫോ​ൺ സ​മ്മാ​നി​ച്ചു. നെ​ടു​മ​ങ്ങാ​ട് കെ​യ​റി​ന്‍റെ ഓ​ൺ​ലൈ​ൻ പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് മൊ​ബൈ​ൽ ന​ൽ​കി​യ​ത്. കൗ​ൺ​സി​ല​ർ രാ​ജേ​ന്ദ്ര​ൻ, മ​ന്നൂ​ർ​ക്കോ​ണം താ​ജു​ദീ​ൻ, മ​ന്നൂ​ർ​ക്കോ​ണം രാ​ജേ​ഷ്, മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദ്, സു​നി​ൽ ച​ന്ദ്ര​ൻ, സ​ന​ക​ൻ, ബി​ജോ​യ്, ഷി​നോ​ദ്, രാ​ജ​ൻ ശാ​ന്തി രാ​ജം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വെ​ഞ്ഞാ​റ​മൂ​ട്: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് എം​പ്ലോ​യീ​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഉ​ള്ളൂ​ർ ഗ്രൂ​പ്പിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കി​. ഗ്രൂ​പ്പ് പ്ര​സി​ഡന്‍റ് മ​ണി​ക​ണ്ഠ​ൻ പോ​റ്റി, പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എ.​ഒ. രാ​ഗി​ണി,സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി​നോ​ജ ബാ​ബു, മു​ൻ ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ഉ​ദ​യ​കു​മാ​ർ തുടങ്ങിയവർ പങ്കെടുത്തു.