കാ​ട്ടു​പ​ന്നി ശ​ല്യം: നി​വേ​ദ​നം ന​ൽ​കി
Wednesday, June 23, 2021 11:29 PM IST
അ​ന്പൂ​രി : തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കേ​ര​ള ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലു​ള്ള കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി, വ​നം മ​ന്ത്രി, കൃ​ഷി​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി. കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ഇ​വ​യെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ കേ​ര​ള സ​ർ​ക്കാ​രും ഈ ​അ​നു​മ​തി നൽകി കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ച്ചു​ത​ന്നെ ഇ​വ​യെ കൊ​ല്ലു​വാ​ൻ അനുവദിക്ക​ണ​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ
ന​ൽ​കി

നെ​യ്യാ​റ്റി​ൻ​ക​ര: ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ഫോ​ൺ ഇ​ല്ലാ​ത്ത നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് സ്കൂ​ളി​ലെ നി​ർ​ധ​ന​രാ​യ 51 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർട്ഫോ​ൺ സ​മ്മാ​നി​ച്ചു. ഇ​തു കൂ​ടാ​തെ വി​വി​ധ സം​ഘ​ട​ന​ക​ളും ഫോ​ൺ വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങ് പാ​റ​ശാ​ല ബി​ഷ​പ് തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് നി​ർ​വ​ഹി​ച്ചു. സാ​മ്പ​ത്തി​ക മാ​യി വ​ള​രെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഈ ​സ്കൂ​ൾ നെ​യ്യാ​റ്റി​ൻ​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ഏ​റ്റ​വും ന​ല്ല റി​സ​ൾ​ട്ട് സൃ​ഷ്ടി​ക്കു​ന്ന വി​ദ്യാ​ല​യ​മാ​ണ് .സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ വി​വി​ധ മേഖ​ല​ക​ളി​ൽ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം മി​ക​വു​റ്റ​താ​ണ്.