സി​ന്ധു രാ​മ​ച​ന്ദ്ര​ന് വു​മ​ണ്‍ റോ​ള്‍ മോ​ഡ​ല്‍ പു​ര​സ്കാ​രം
Monday, July 5, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ്ലോ​ബ​ല്‍ പ്രൊ​ഡ​ക്ട് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ലൈ​ഫ് സൈ​ക്കി​ള്‍ സ​ര്‍​വി​സ് ക​മ്പ​നി​യാ​യ ക്വ​സ്റ്റ് ഗ്ലോ​ബ​ലി​ന്‍റെ ജ​ന​റ​ല്‍ മാ​നേ​ജ​ർ സി​ന്ധു രാ​മ​ച​ന്ദ്ര​ന് ഇ​എ​സ്പി സെ​ഗ്‌മെന്‍റ​ലെ വു​മ​ണ്‍ റോ​ള്‍ മോ​ഡ​ല്‍ ഇ​ന്‍ ഇ​ആ​ര്‍ ആ​ന്‍​ഡ് ‌ഡി ​പു​ര​സ്കാ​രം. നാ​സ്കോം എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ഇ​ന്നൊ​വേ​ഷ​ന്‍ എ​ക്സ​ല​ന്‍​സ് പു​ര​സ്കാ​ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.​സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ല്‍ നേ​തൃ​സ്ഥാ​ന​ത്തു​ള്ള ഇ​ആ​ര്‍ ആ​ന്‍​ഡ് ഡി ​മേ​ഖ​ല​യി​ല്‍ റോ​ള്‍ മോ​ഡ​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നി​ത​ക​ളെ ആ​ദ​രി​ക്കാ​നാ​ണ് പു​ര​സ്കാ​രം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ നി​ന്ന് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ബി​ടെ​കും കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്ന് എം.​ടെ​കും പൂ​ര്‍​ത്തി​യാ​ക്കി​യ സി​ന്ധു 2008 ലാ​ണ് ക്വ​സ്റ്റ് ഗ്ലോ​ബ​ലി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.