വാ​വ​റ​അ​മ്പ​ല​ത്ത് ക​ട​യി​ൽ മോ​ഷ​ണം
Thursday, July 22, 2021 11:31 PM IST
പോ​ത്ത​ൻ​കോ​ട്: വാ​വ​റ അ​മ്പ​ലം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി പ​രാ​തി. താ​ഹി​ർ മ​ൻ​സി​ലി​ൽ നൂ​റു​ദ്ദീ​ൻ ന​ട​ത്തു​ന്ന എ.​കെ. സ്റ്റോ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​തി​ന​യ്യാ​യി​രം രൂ​പ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ട​യു​ടെ ഷ​ട്ട​ർ കു​റ​ച്ചു ഭാ​ഗം തു​റ​ന്നി​രി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഷ​ട്ട​റി​ന്‍റെ പൂ​ട്ടു​ക​ൾ അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ലാ​ണ് . രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ശ്രീ​കാ​ര്യം മേ​ൽ​പ്പാ​ലം: ഡി​എ​ൽ​എ​ഫ്സി യോ​ഗം 28ന്

​തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​നു ഭൂ​മി പൊ​ന്നും​വി​ല​യ്ക്ക് ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​യ​പ്ര​കാ​ര​മു​ള്ള ഭൂ​വി​ല നി​ശ്ച​യി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ലാ​ത​ല ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര - പു​ന​ര​ധി​വാ​സ - പു​നഃ​സ്ഥാ​പ​ന സ​മി​തി​യു​ടെ യോ​ഗം (ഡി​എ​ൽ​എ​ഫ്സി) 28നു ​രാ​വി​ലെ 11ന് ​ഓ​ൺ​ലൈ​നാ​യി ചേ​രു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് ഭൂ​വു​ട​മ​ക​ൾ​ക്കു വാ​ട്‌​സ് ആ​പ്പ് വ​ഴി അ​യ​ക്കും. ഭൂ​വു​ട​മ​യോ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ആ​ളോ മാ​ത്രം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.