കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് വെ​ട്ടേ​റ്റു; പി​ന്നി​ൽ സി​പി​എ​മ്മെ​ന്ന് ആ​രോ​പ​ണം
Thursday, July 22, 2021 11:34 PM IST
പാ​റ​ശാ​ല: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ വാ​ർ​ഡ് മെ​മ്പ​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കൊ​റ്റാ​മം വാ​ർ​ഡ് മെ​മ്പ​ർ ഷി​ബു (45) വി​ന് ആ​ണ് വെ​ട്ടേ​റ്റ​ത് . ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ആ​റ​യൂ​ർ എ.​ജി.​ച​ർ​ച്ചി​ന് സ​മീ​പം ഒ​രു കോ​ൺ​ട്രാ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​ട​ങ്ങു​ന്ന സം​ഘം വ​ടി​വാ​ളും മ​റ്റു മാ​ര​ക ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പാ​റ​ശാ​ല പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ബു​വി​നെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​റ​യൂർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നൈ​റ്റ് വാ​ച്ച്മാ​നാ​യി ജോ​ലി നോ​ക്കു​ന്ന ഷി​ബു സ​മീ​പ​ത്തെ സ്വ​ന്തം വീ​ട്ടി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച് തി​രി​ച്ച് ബാ​ങ്കി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​റ​യൂർ പു​തു​ക്കു​ള​ത്തി​ന് സ​മീ​പം വ​ണ്ടി​ച്ചി​റ തോ​ടി​ന് കു​റു​കെ 40 ല​ക്ഷം രൂ​പ മു​ട​ക്കി ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​ക്കു വേ​ണ്ടി പാ​ലം പ​ണി​യാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ണി ആ​രം​ഭി​ച്ചി​രു​ന്നു.
നി​യ​മ​വി​രു​ദ്ധ​മാ​യി നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​നെ​തി​രെ ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തു​സ​മി​തി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും സ്റ്റേ ​വാ​ങ്ങി​യി​രു​ന്നു . ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് മ​ർ​ദി​ച്ച​തെ​ന്നും പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്നും മെ​മ്പ​ർ ഷി​ബു​വും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ആ​രോ​പി​ക്കു​ന്നു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഷി​ബു​വി​ന്‌ ഇ​ക്ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കൊ​റ്റാ​മം വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ക​യും തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സി​ൽ ചേ​രു​ക​യു​മാ​യി​രു​ന്നു. പാ​റ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്തു.