നെ​യ്യാ​ർ​ഡാം തു​റ​ന്നു
Friday, July 23, 2021 11:02 PM IST
കാ​ട്ടാ​ക്ക​ട: നീ​രൊ​ഴു​ക്കു ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നു നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും 15 സെ​ന്‍റീ മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. നി​ല​വി​ൽ 84.24 മീ​റ്റ​റാ​ണു ഡാ​മി​ലെ ജ​ല​നി​ര​പ്പ്. 84.750 മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്.

താ​ത്കാ​ലി​ക നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സി​ക്ക, ഡെ​ങ്കി രോ​ഗ​ബാ​ധ വ​ര്‍​ധി​ച്ചു​വ​രു​ന്ന​തി​നാ​ല്‍ രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ഗിം​ഗ്, സ്പ്രേ​യിം​ഗ്, ഉ​റ​വി​ട ന​ശീ​ക​ര​ണം തു​ട​ങ്ങി​യ കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ജീ​വ​ന​ക്കാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു.18​നും 45നും ​മ​ധ്യേ പ്രാ​യ​മു​ള്ള​വ​രും ഫോ​ഗിം​ഗ്, സ്പ്രേ​യിം​ഗ് തു​ട​ങ്ങി​യ​വ ന​ട​ത്തി പ​രി​ച​യ​മു​ള്ള​വ​രും ഏ​ഴാം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​രു​മാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡാ​റ്റ, പ്ര​വൃ​ത്തി​പ​രി​ച​യം തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം 26നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്‍​പ് dm ohea ltha secti [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷ അ​യ​ക്ക​ണം. അ​ഭി​മു​ഖം ന​ട​ത്തു​ന്ന തീ​യ​തി, സ​മ​യം എ​ന്നി​വ ഫോ​ണ്‍ മു​ഖാ​ന്തി​രം അ​പേ​ക്ഷ​ക​രെ അ​റി​യി​ക്കു​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.