ക്രെ​യി​നി​ന്‍റെ വാ​ട​ക ന​ൽ​കാ​ൻ പ​ണ​മി​ല്ല ലോ​റി​യി​ൽ താമസമാക്കി ഡ്രൈ​വ​ർ
Saturday, July 24, 2021 11:17 PM IST
പോ​ത്ത​ൻ​കോ​ട് : അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കണ്ടെയ്​ന​ർ ലോ​റി മാ​റ്റി​യി​ട്ട ക്രെ​യി​നി​ന്‍റെ വാ​ട​ക കൊ​ടു​ക്കാ​നി​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ ലോ​റി​യി​ൽ ക​ഴി​യു​ക​യാ​ണ് ലോ​റി ഡ്രൈ​വ​ർ ഡ​ൽ​ഹി സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​ർ. ബീ​ഹാ​റി​ൽ നി​ന്നും ആ​ർ​മി​ക്കു​വേ​ണ്ടി​യു​ള്ള പാ​ർ​സ​ൽ നാ​ഗ​ർ​കോ​വി​ലി​ലെ​ത്തി​ച്ച് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം .ക​ഴി​ഞ്ഞ പ​തി​ന​ഞ്ചാം തീ​യ​തി രാ​വി​ലെ കോ​രാ​ണി പ​തി​നാ​റാം മൈ​ലി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​മ​റ്റൊ​രു വാ​ഹ​ന​ത്തെ ഓ​വ​ർ ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന കാ​ർ ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.​അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. മം​ഗ​ല​പു​രം പോ​ലീ​സ് വി​ളി​ച്ചു പ​റ​ഞ്ഞ് എ​ത്തി​യ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് അ​ൻ​പ​തു മീ​റ്റ​ർ കാ​റ് മാ​റ്റി​യി​ട്ട​തി​ന് വാ​ട​ക​യാ​യി 8000 രൂ​പ​യാ​ണ് ചോ​ദി​ച്ച​ത്. ക്രെ​യി​ൻ വാ​ട​ക കാ​റു​ട​മ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഉ​ട​മ കാ​റു​മാ​യി മു​ങ്ങി​യ​തോ​ടെ ലോ​റി ഡ്രൈ​വ​ർ പ​ണം ന​ൽ​ക​ണ​മെ​ന്ന് ക്രെ​യി​ൻ ഉ​ട​മ​യും സം​ഘ​വും ആ​വ​ശ്യ​പ്പെ​ട്ടു.​മം​ഗ​ല​പു​രം പോ​ലീ​സും ഇ​തേ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ ലോ​റി ഡ്രൈ​വ​ർ വ​ഴി​യാ​ധാ​ര​മാ​യി .പ​ണം ന​ൽ​കാ​തെ ലോ​റി​യു​മാ​യി പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സും പ​റ​ഞ്ഞു.​തു​ട​ർ​ന്ന് ഒ​ന്പ​തു ദി​വ​സ​മാ​യി ലോ​റി​ക്കു​ള്ളി​ൽ ക​ഴി​യു​ക​യാ​ണ് സ​ന്തോ​ഷ്കു​മാ​ർ .ഒ​രാ​ഴ്ച​യി​ലേ​റെ പി​ന്നി​ട്ടി​ട്ടും തീ​രു​മാ​ന​മാ​യി​ല്ല നാ​ട്ടു​കാ​രു​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ​യും കാ​രു​ണ്യ​ത്തി​ലാ​ണ് സ​ന്തോ​ഷ് കു​മാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. കാ​റു​ട​മ ഫോ​ണെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം .സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പോ​ലീ​സ് വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി സ​പെ​ഷ​ൽ ബ്രാ​ഞ്ചും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.