വ​ധ​ശ്ര​മം:​ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, July 27, 2021 1:13 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ട​ൻ​വി​ള​യി​ൽ ഇ​റ​ച്ചി​വി​ൽ​പ്പ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ . ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മാ​തു​റ​യി​ൽ വ​ച്ച് ഇ​റ​ച്ചി​വി​ൽ​പ്പ​ന​ക്കാ​ര​നാ​യ സു​ധീ​ർ (44) നെ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പെ​രു​മാ​തു​റ മാ​ട​ൻ​വി​ള ഷാ​ഹി​ന മ​ൻ​സി​ലി​ൽ ന​സീ​ർ (36)നെ​യാ​ണ് ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ മാ​രാ​യ​മു​ട്ട​ത്തെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പി​ച്ചെ​ത്തി​യ ന​സീ​ർ സു​ധീ​റി​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ധീ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ലാ​ണ്. ക​ഠി​നം​കു​ളം സി​ഐ. അ​ൻ​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു .