നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ 14 വാ​ര്‍​ഡു​ക​ള്‍ കാ​ണാ​നി​ല്ല
Saturday, July 31, 2021 12:58 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ വെ​ബ് സൈ​റ്റി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ 14 വാ​ര്‍​ഡു​ക​ള്‍ കാ​ണാ​നി​ല്ല. ന​ഗ​ര​സ​ഭ​യി​ല്‍ ആ​കെ 44 വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്. വെ​ബ് സൈ​റ്റി​ല്‍ പ​ള്ളി​വി​ളാ​കം, പു​ന്ന​ക്കാ​ട്, ചാ​യ്ക്കോ​ട്ടു​കോ​ണം, മ​രു​ത്തൂ​ർ, ഇ​രു​മ്പി​ൽ, രാ​മേ​ശ്വ​രം, ഓ​ല​ത്താ​ന്നി, ചു​ണ്ട​വി​ള, ക​വ​ളാ​കു​ളം, പ​ന​ങ്ങാ​ട്ടു​ക​രി, മ​ണ​ലൂ​ർ, ഊ​രു​ട്ടു​കാ​ല, അ​തി​യ​ന്നൂ​ർ, വ​ഴി​മു​ക്ക് എ​ന്നീ വാ​ര്‍​ഡു​ക​ളു​ടെ പേ​രോ അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളോ​യി​ല്ല. പ​ന​ങ്ങാ​ട്ടു​ക​രി​യി​ലെ കൗ​ണ്‍​സി​ല​ര്‍ ന​ഗ​ര​സ​ഭ​യു​ടെ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ടി​യാ​ണ്. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​എ. സാ​ദ​ത്ത് ആ​ണ് വ​ഴി​മു​ക്കി​ലെ കൗ​ണ്‍​സി​ല​ര്‍.
ബി​ജെ​പി യു​ടെ പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ ഷി​ബു​രാ​ജ് കൃ​ഷ്ണ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് രാ​മേ​ശ്വ​രം വാ​ര്‍​ഡ്. മാ​ത്ര​മ​ല്ല, ക്ര​മ​ന​ന്പ​ര്‍ തെ​റ്റാ​യി​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നാ​ലു ക​ഴി​ഞ്ഞാ​ല്‍ ഏ​ഴും 20 നു ​ശേ​ഷം 24 ഉം 31 ​നു ശേ​ഷം 34 ഉം 37 ​നു ശേ​ഷം 40 ഉം ​ആ​ണ് ക്ര​മ ന​ന്പ​ര്‍. ഈ ​പേ​ജി​ലെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക്ര​മ​ന​ന്പ​ര്‍ 42 ആ​ണ്.
ഓ​രോ വാ​ര്‍​ഡി​ന്‍റെ ന​ന്പ​ര്‍, കൗ​ണ്‍​സി​ല​റു​ടെ പേ​ര്, ഫോ​ണ്‍ ന​ന്പ​ര്‍ അ​ട​ക്ക​മു​ള്ള വി​ലാ​സം, കൗ​ണ്‍​സി​ല​റു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​ന്നി​വ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.
മു​ന്‍ കാ​ല​ങ്ങ​ളി​ലെ ന​ഗ​ര​സ​ഭ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ അ​തി​യ​ന്നൂ​രും വ​ഴി​മു​ക്കും ഉ​ള്‍​പ്പെ​ട്ടി​ട്ടു​മു​ണ്ട്. ജി​ല്ല​യി​ലെ മ​റ്റു ന​ഗ​ര​സ​ഭ​ക​ളാ​യ വ​ര്‍​ക്ക​ല, ആ​റ്റി​ങ്ങ​ല്‍, നെ​ടു​മ​ങ്ങാ​ട് എ​ന്നി​വ​യി​ലെ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണ​വും അ​ത​ത് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി ഈ ​വൈ​ബ് സൈ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യി​ല്‍ അം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ മാ​ത്ര​മേ​യു​ള്ളൂ. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണാ​ണ് ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍.
വെ​ബ് സൈ​റ്റി​ല്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണി​ന്‍റെ പേ​രേ​യി​ല്ല. ആ​കെ മൂ​ന്ന് അം​ഗ​ങ്ങ​ളു​ടെ പേ​രു മാ​ത്ര​മേ ഈ ​ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യി​ല്‍ ഏ​ഴ് അം​ഗ​ങ്ങ​ളു​ള്ള സ്ഥാ​ന​ത്ത് വെ​ബ് സൈ​റ്റ് പ്ര​കാ​രം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ട​ക്കം മൂ​ന്നു പ്ര​തി​നി​ധി​ക​ളു​ടെ പേ​രു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.