ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കു മി​ന്നും വി​ജ​യം
Saturday, July 31, 2021 1:00 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കു മി​ക​ച്ച വി​ജ​യം. ജി​ല്ല​യി​ലെ മി​ക്ക സ്കൂ​ളു​ക​ളും നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ച​പ്പോ​ൾ ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്രൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ ജി.​ബി.​ശി​വ​ര​ഞ്ജി​നി 496 മാ​ർ​ക്ക് നേ​ടി ദേ​ശീ​യ ത​ല​ത്തി​ൽ അ​ഞ്ചാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.
ല​യോ​ള സ്കൂ​ളി​ൽ നി​ന്നും പ​രീ​ക്ഷ​യെ​ഴു​തി​യ 51 വി​ദ്യാ​ർ​ഥി​ക​ളി​ൽ 46 പേ​രും ഡി​സ്റ്റിം​ഗ്ഷ​നോ​ടെ വി​ജ​യി​ച്ചു. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ ഫ​സ്റ്റ് ക്ലാ​സ് നേ​ടി. 97.80 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ ഡി.​കെ. കാ​ളി​ദാ​സ് ആ​ണ് സ്കൂ​ൾ ടോ​പ്പ​ർ. 96.60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ ത​രു​ണ്‍ സ​ജി​ത് സ്കൂ​ൾ ത​ല​ത്തി​ൽ ര​ണ്ടാ​മ​തും 95.80 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ മാ​ന​സ് ക​ണ്മ​ണി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
പോ​ങ്ങും​മൂ​ട് മേ​രി​നി​ല​യം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ നേ​ടി. നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. 20 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നും ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ ഫ​സ്റ്റ്ക്ലാ​സും നേ​ടി.
നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​യി​ൽ സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഹൈ​ഫ ഷാ​ജ​ഹാ​നും അ​മ​ൽ നൗ​റി​നും 98.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. അ​ന​ന്ത​ല​ക്ഷ്മി, ഗൗ​രി എ​സ്.​ബൈ​ജു എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ 97 ശ​ത​മാ​നം മാ​ർ​ക്കു​വീ​തം നേ​ടി ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. രേ​ഷ്മ ജോ​ജി 96.6 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി മൂ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ 96 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ വി.​എ​സ്. അ​ഞ്ജ​ന തൊ​ട്ടു​പി​ന്നി​ലെ​ത്തി. പ​രീ​ക്ഷ​യെ​ഴു​തി​യ 157 കു​ട്ടി​ക​ളി​ൽ 68 കു​ട്ടി​ക​ളും 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കോ​ടെ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 152 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റി​ഗ്ഷ​നും അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ ഫ​സ്റ്റ് ക്ലാ​സും ക​ര​സ്ഥ​മാ​ക്കി.
മ​ല​മു​കി​ൾ സെ​ന്‍റ് ശാ​ന്താ​ൾ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും നൂ​റു​മേ​നി വി​ജ​യം കൊ​യ്തു. പ​രീ​ക്ഷ എ​ഴു​തി​യ 19 വി​ദ്യാ​ർ​ഥി​ക​ളി​ൽ 11 പേ​ർ​ക്കു ഡി​സ്റ്റിം​ഗ്ഷ​നും എ​ട്ടു​പേ​ർ​ക്കു ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. അ​ർ​ജു​ൻ എം.​അ​നി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി 96.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ്കൂ​ൾ ടോ​പ്പ​റാ​യി.
ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ മി​ന്നു​ന്ന വി​ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. പ​രീ​ക്ഷ​യെ​ഴു​തി​യ 197 വി​ദ്യാ​ർ​ഥി​ക​ളി​ൽ 196 പേ​രും ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്. 496 മാ​ർ​ക്ക് നേ​ടി ജി.​ബി.​ശി​വ​ര​ഞ്ജി​നി ദേ​ശീ​യ ത​ല​ത്തി​ൽ അ​ഞ്ചാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. ന​ന്ദ​ന എ​സ്.​ബി​ജു 493ഉം ​ആ​ഷ്ന മു​ഹ്സി​ൻ 492ഉം ​ബി​സ്മി നി​സാ​ർ അ​ഹ​മ്മ​ദ്, ബി.​എ​സ്.​നി​ധി എ​ന്നി​വ​ർ 491 വീ​ത​വും മാ​ർ​ക്കു​ക​ൾ നേ​ടി. ആ​കാ​ശ് ആ​ർ.​നാ​യ​ർ, എ.​എ​ൽ.​അ​വ​ന്തി​ക, ജി.​എം.​ഗാ​യ​ത്രി, ബി​ൻ​ഷ ബി​നു എ​ന്നി​വ​ർ 490 വീ​തം മാ​ർ​ക്ക് നേ​ടി ദേ​ശീ​യ ത​ല​ത്തി​ൽ 10 റാ​ങ്കി​നു​ള്ളി​ൽ എ​ത്തി.
മ​ങ്കാ​ട്ട്ക​ട​വ് വി​ശ്വ​പ്ര​കാ​ശ് സെ​ൻ​ഡ്ര​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ളും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 75 വി​ദ്യാ​ർ​ഥി​ക​ളി​ൽ 17 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ നേ​ടി. 39 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഡി​സ്റ്റിം​ഗ്ഷ​നും 19 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു.