ച​ട്ട​മ്പി സ്വാ​മി​ക​ളു​ടെ പ്ര​തി​മ ത​ല​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Sunday, August 1, 2021 11:24 PM IST
വി​ഴി​ഞ്ഞം : വി​ദ്യാ​ധി​രാ​ജ ച​ട്ട​മ്പി സ്വാ​മി​ക​ളു​ടെ പ്ര​തി​മ ത​ല​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ധി​രാ​ജ​മി​ഷ​ൻ സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​വി​ദ്യാ​ധി​രാ​ജ ച​ട്ട​മ്പി സ്വാ​മി​ക​ളു​ടെ 168-ാ മ​ത് ജ​യ​ന്തി ആ​ഘോ​ഷം 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നും കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ർ.​സി മ​ധു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ.​സി മ​ധു (ചെ​യ​ർ​മാ​ൻ) പ​ത്മ​ന ശ്രീ​കു​മാ​ർ, അ​ഡ്വ.​ആ​ർ ഹ​രി​കു​മാ​ർ ( വൈ​സ് ചെ​യ​ർ​മാ​ൻ) ക​ട​യ്ക്കു​ളം രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ( ജ​ന​റ​ൽ സെ​ക്ര​ട്ട​റി) അ​മ്പ​ല​പ്പു​ഴ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ,അ​ഡ്വ.​ഗി​രി​ജ എ​സ്.​നാ​യ​ർ ( സെ​ക്ര​ട്ട​റി) നേ​മം ഭാ​സ്ക​ര​ൻ നാ​യ​ർ (ട്ര​ഷ​റ​ർ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.