തീ​ര​ദേ​ശ മ​ഹി​ളാ​വേ​ദി മ​ത്സ്യം വി​ത​ര​ണം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു
Tuesday, August 3, 2021 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: തീ​ര​ദേ​ശ മ​ഹി​ളാ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ മ​ത്സ്യം വി​ത​ര​ണം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. അ​ഞ്ചു​തെ​ങ്ങ് തൈ​ക്കൂ​ട്ടം സ്വ​ദേ​ശി കു​രി​ശു​മേ​രി വ​ർ​ഗീ​സ് പാ​രി​പ്പ​ള്ളി​യി​ൽ മ​ത്സ്യ​ക​ച്ച​വ​ടം ന​ട​ത്തു​ന്പോ​ൾ പാ​രി​പ്പ​ള്ളി സി​ഐ ജാ​തി പ​റ​ഞ്ഞ് ആ​ക്ഷേ​പി​ക്കു​ക​യും മ​ത്സ്യം വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം ന​ട​ത്തി​യ​ത്. പാ​രി​പ്പ​ള്ളി സി​ഐ​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​ന​റ്റ് ക്ലീ​റ്റ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
തീ​ര​ദേ​ശ മ​ഹി​ളാ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മേ​ബി​ൾ റൈ​മ​ണ്ട്, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ന്ദു സേ​വ്യ​ർ, ബേ​ബി വെ​ട്ടു​കാ​ട്, ആ​ക്ര​മി​ക്ക​പ്പെ​ട്ട മ​ത്സ്യ തൊ​ഴി​ലാ​ളി കു​രി​ശു​മേ​രി വ​ർ​ഗീ​സ്, ബ്രി​ജി​റ്റ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.