പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ മ​ർ​ദി​ച്ച നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, August 3, 2021 11:09 PM IST
പാ​റ​ശാ​ല: മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തു ചോ​ദ്യം​ചെ​യ്ത ഡ്യൂ​ട്ടി ഡോ​ക്ട​റെ മ​ർ​ദി​ച്ച ആ​റം​ഗ സം​ഘ​ത്തി​ലെ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. കു​ള​ത്തൂ​ർ, കാ​രോ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ (24), വി​ജ​യ് (24), സ​ജി​ൻ (24), അ​രു​ൺ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു പേ​ർ ഒ​ളി​വി​ലാ​ണ്.
അ​ക്ര​മി​ക​ൾ പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലെ അം​ഗ​ങ്ങ​ളും നി​ര​വ​ധി കേ​സി​ലെ പ്ര​തി​ക​ളു​മാ​ണ്. പ​ല​രും മ​യ​ക്കു മ​രു​ന്ന് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​കോ​പി​ത​രാ​യ സം​ഘം ഡോ​ക്ട​ർ സ​നൂ​ജി​ന്‍റെ നെ​ഞ്ചി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ല​ത്തു വീ​ണു ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.
ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ചു
പാ​റ​ശാ​ല : താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ മ​ർ​ദി​ച്ച സം​ഘ​ത്തെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ച് ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ചു. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കേ​ണ്ട ഒ​പി പ്ര​വ​ർ​ത്തി​ച്ചി​ല്ല. അ​ത്യാ​ഹി​ത വി​ഭാ​ഗം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. കെ​ജി​എം​ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ബാ​ബു, സെ​ക്ര​ട്ട​റി പ​ദ്മ​പ്ര​സാ​ദ്‌ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി പ്ര​തി​ഷേ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് നാ​ലു പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത​റി​ഞ്ഞു പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യും 11 മ​ണി​യോ​ടെ ഒ​പി പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു.