ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ൾ ശം​ഖു​മു​ഖ​ത്ത് നി​മ​ജ്ജ​നം ചെ​യ്തു
Wednesday, September 15, 2021 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ൾ ശം​ഖു​മു​ഖ​ത്ത് നി​മ​ജ്ജ​നം ചെ​യ്ത​തോ​ടെ ഗ​ണേ​ശോ​ത്സ​വ ട്ര​സ്റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഗ​ണേ​ശോ​ത്സ​വ പൂ​ജ​ക​ൾ​ക്കു സ​മാ​പ​ന​മാ​യി. ഉ​ച്ച​ക​ഴി​ഞ്ഞ് പ​ഴ​വ​ങ്ങാ​ടി ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ൾ എ​ത്തി​ച്ചേ​ർ​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ങ്ങോ​ട് സൈ​നി​ക ക്യാ​ന്പ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ സി.​കാ​ർ​ത്തി​ക് ശേ​ഷാ​ദ്രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ​ണേ​ശ​വി​ഗ്ര​ഹ നി​മ​ജ്ഞ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശം​ഖു​മു​ഖം ആ​റാ​ട്ടു​ക​ട​വി​ൽ ഗ​ണേ​ശോ​ത്സ​വ മ​ഹാ​യ​ജ്ഞം ന​ട​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ പൂ​ജാ​ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം വി​ഗ്ര​ഹ​ങ്ങ​ളെ ക​ട​ലി​ൽ നി​മ​ജ്ജ​നം ചെ​യ്തു.

നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ന​ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ഗ​ണേ​ശോ​ൽ​സ​വ നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ്മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​റാ​ലും​മൂ​ട് ജി​നു​വി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി. കൗ​ൺ​സി​ല​ർ​മാ​രാ​യ മ​ഞ്ച​ത്ത​ല സു​രേ​ഷ്, ഗോ​പ​കു​മാ​ർ, ആ​ർ. അ​ജി​ത, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, രാ​ഭാ​യ് ച​ന്ദ്ര​ൻ, ഡോ. ​നാ​രാ​യ​ണ റാ​വു, ഡോ. ​ശ​ബ​രി​നാ​ഥ് രാ​ധാ​കൃ​ഷ്ണ​ൻ, ബി​നു മ​രു​ത​ത്തൂ​ർ, അ​ഡ്വ. ഇ​രു​മ്പി​ൽ വി​ജ​യ​ൻ, അ​ഡ്വ. വി​നോ​ദ് സെ​ൻ, തി​രു​മം​ഗ​ലം സ​ന്തോ​ഷ്, അ​മ്പ​ലം രാ​ജേ​ഷ്, മ​ണ​ലൂ​ർ ശി​വ​പ്ര​സാ​ദ്, ക്യാ​പ്പി​റ്റ​ൽ വി​ജ​യ​ൻ, അ​ഡ്വ. ത​ല​യ​ൽ പ്ര​കാ​ശ്, ഇ​രു​മ്പി​ൽ ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .