ഹ​ണി​ട്രാ​പ്പ് : പ​രാ​തി​ക്കാ​ര​നാ​യ എ​സ്ഐ മൊ​ഴി ന​ൽ​കി
Friday, September 17, 2021 7:18 AM IST
തി​രു​വ​ന​ന്ത​പു​രം: ഹ​ണി​ട്രാ​പ്പ് കേ​സി​ൽ പ​രാ​തി​ക്കാ​ര​നാ​യ എ​സ്ഐ മൊ​ഴി ന​ൽ​കി. പാ​ങ്ങോ​ട് പോ​ലീ​സി​ലാ​ണ് എ​സ്ഐ യു​വ​തി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യ​ത്. ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി പ​ണം വാ​ങ്ങി​യെ​ന്നാ​ണ് എ​സ്ഐ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​ണം ന​ൽ​കി​യ​ത്. പ​ണം ന​ൽ​കി​യ​തി​ന്‍റെ രേ​ഖ​ക​ൾ എ​സ്ഐ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടി​ല്ല.

എ​സ്ഐ​യെ യു​വ​തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. എ​സ്ഐ യാ​ണ് ഇ​ത് പു​റ​ത്ത് വി​ട്ട​തെ​ന്ന് യു​വ​തി​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ താ​ൻ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ലെ​ന്നും ഫോ​ണ്‍ പ​രി​ശോ​ധി​ക്കാ​മെ​ന്നും എ​സ്ഐ പ​റ​ഞ്ഞു. ഫോ​ണ്‍ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി അ​ഞ്ച​ൽ സ്വ​ദേ​ശി​നി​യാ​യ യു​വ​തി പ​ണം ത​ട്ടി​യെ​ടു​ത്തി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത് ഒ​രാ​ൾ മാ​ത്ര​മാ​യി​രു​ന്നു.