കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് നാ​ളെ
Friday, September 17, 2021 11:08 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് നാ​ളെ രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ തി​രു​വ​ല്ലം ല​ഗൂ​ണാ ബീ​ച്ച് റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​റി​യി​ച്ചു.
​കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​വ​ലം​ബി​ക്കേ​ണ്ട രാ​ഷ്ട്രീ​യ​ത​ന്ത്ര​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു​ള്ള കെ​പി​സി​സി പ്ര​ച​ര​ണ​സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി​യു​ടെ പ്ര​ഭാ​ഷ​ണ​ത്തോ​ടെ നേ​തൃ​ത്വ​പ​രി​ശീ​ല​ന ക്യാ​ന്പ് ആ​രം​ഭി​ക്കും.
യു​ഡി​എ​ഫ് ശാ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ അ​വ​ത​രി​പ്പി​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി കെ​പി​സി​സി ക്യാ​ന്പ് റി​പ്പോ​ർ​ട്ടിം​ഗ് ന​ട​ത്തും. ദേ​ശീ​യ രാ​ഷ്ട്രീ​യ​വും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ശ​ശി​ത​രൂ​ർ എം​പി പ്ര​സം​ഗി​ക്കും.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​വ​ഹ​ണം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ടൂ​ർ പ്ര​കാ​ശ് എം​പി ക്ലാ​സ് ന​യി​ക്കും. തു​ട​ർ​ന്ന് ക്യാ​ന്പ് പ്ര​തി​നി​ധി​ക​ൾ അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും.