നെ​യ്യാ​ര്‍ പാ​ഞ്ചി​ക്കാ​ട്ട് ക​ട​വി​ല്‍ മു​ള​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കും
Friday, September 17, 2021 11:22 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : കേ​ര​ള​യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ കിം​സ് ഹെ​ൽ​ത്ത് സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​താ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് നെ​യ്യാ​റി​ന്‍റെ തീ​ര​ത്ത് മു​ള വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന ഹ​രി​ത സ്വ​ർ​ണം പ​ദ്ധ​തി​ക്ക് ലോ​ക മു​ള​ദി​ന​മാ​യ ഇ​ന്ന് തു​ട​ക്ക​മാ​കും. പ​രി​ശീ​ല​നം നേ​ടി​യ ഗ്രീ​ന്‍ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ മു​ള​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കും.
ആ​ഗോ​ള താ​പ​ന​ത്തെ ചെ​റു​ക്കു​ക, മ​ണ്ണൊ​ലി​പ്പ് ത​ട​യു​ക, തീ​രം സം​ര​ക്ഷി​ക്കു​ക, ശു​ദ്ധ​വാ​യു​വി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ, യു​വ​ജ​ന ക്ല​ബു​ക​ൾ, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ട്. തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ലെ പാ​ഞ്ചി​ക്കാ​ട്ട് ക​ട​വു​മു​ത​ൽ ഒ​രു കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ഇ​ന്ന് രാ​വി​ലെ 8.30 ന് ​വ​ഴു​ത​ക്കാ​ട് റോ​സ് ഹൗ​സി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. 10.30 ന് ​പാ​ഞ്ചി​ക്കാ​ട്ട് ക​ട​വി​ൽ ന​ട​ക്കു​ന്ന മു​ള​ക​ള്‍ ന​ടീ​ല്‍ ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കിം​സ് കാ​ൻ​സ​ർ സെ​ന്‍റ​ർ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ര​ശ്മി ആ​യി​ഷ മു​ഖ്യാ​തി​ഥി​യാ​കും.
പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ൻ ഡാ​ർ​വി​ൻ, തി​രു​പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന എ​സ്. ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സൂ​ര്യ എ​സ്. പ്രേം, ​തി​രു​പു​റം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ഷി​നി, തി​രു​പു​റം പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​ലി​ജു, അ​മാ​സ് ര​ക്ഷാ​ധി​കാ​രി വി. ​കേ​ശ​വ​ൻ​കു​ട്ടി, പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എം .​അ​ര​വി​ന്ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.