ഗു​രു​ദേ​വ സ​മാ​ധി ദി​നാ​ച​ര​ണം
Tuesday, September 21, 2021 12:21 AM IST
പൂ​വാ​ർ: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 94-ാമ​ത് മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം വി​വി​ധ എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ക്കും. അ​രു​മാ​നൂ​ർ, പൂ​വാ​ർ, ക​രും​കു​ളം, ക​ഴി​വൂ​ർ, വേ​ങ്ങ​പ്പൊ​റ്റ, ശ്രീ​നാ​രാ​യ​ണ​പു​രം എ​ന്നീ ശാ​ഖ​ക​ളി​ൽ രാ​വി​ലെ 6.30 ന് ​ഗു​രു​പൂ​ജ, ഏ​ഴി ന് ​ദീ​പാ​രാ​ധ​ന, എ​ട്ടു മു​ത​ൽ ഗു​രു​ദേ​വ കീ​ർ​ത്ത​ന ആ​ലാ​പ​നം, വൈ​കു​ന്നേ​രം മൂ​ന്നി​ന് സ​മൂ​ഹ​പ്രാ​ർ​ഥ​ന, സ​മാ​ധി പൂ​ജ, എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. അ​രു​മാ​നൂ​ർ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര​ന​യി​നാ​ർ​ദേ​വ സ​ന്നി​ധി​യി​ൽ നി​ന്നും തു​ട​ങ്ങി ഗു​രു​ദേ​വ​ന്‍റെ പ്ര​ഥ​മ ശി​ഷ്യ​ൻ ദി​വ്യ​ശ്രീ നി​ശ്ച​ല​ദാ​സ സ്വാ​മി തി​രു​വ​ടി​ക​ളു​ടെ മ​ഹാ​സ​മാ​ധി മ​ണ്ഡ​പ​ത്തി​ൽ സ​മാ​പി​ക്കും