ഏ​ഷ്യ​ൻ റി​ക്കാ​ർ​ഡ്സി​ൽ ഇ​ടംനേ​ടി അ​ൽ​ഫാ​ത്തി​മ
Tuesday, September 21, 2021 12:23 AM IST
വി​തു​ര : സ്റ്റെ​ൻ​സി​ൽ ഫ​യ​ർ ആ​ർ​ട്ടി​ലൂ​ടെ ഏ​ഷ്യ​ൻ റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി വി​തു​ര സ്വ​ദേ​ശി അ​ൽ​ഫാ​ത്തി​മ. 15 മ​ല​യാ​ള സി​നി​മാ ന​ട​ൻ​മാ​രെ 49 സെ​ക്ക​ൻ​ഡ് കൊ​ണ്ട് വ​ര​ച്ചു തീ​ർ​ത്താ​ണ് അ​ൽ​ഫാ​ത്തി​മ റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ഇ​ടം നേ​ടി​യ​ത്.
ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​നു പു​റ​മെ ഗ്രാ​ന്‍റ് മാ​സ്റ്റ​ർ പ​ദ​വി​യോ​ടെ ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സും അ​ൽ​ഫാ​ത്തി​മ​യെ തേ​ടി​യെ​ത്തി.
ചു​ള്ളി​മാ​നൂ​ർ കൊ​റ​ളി​യോ​ട് ഷാ​ജി​താ മ​ൻ​സി​ലി​ൽ ഷം​നാ​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ അ​ൽ​ഫാ​ത്തി​മ​യ്ക്ക് കു​ട്ടി​ക്കാ​ല​ത്ത് ത​ന്നെ ചി​ത്ര​ര​ച​ന​യി​ൽ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് കാ​ലം സൃ​ഷ്ടി​ച്ച വി​ര​സ​ത​യി​ലാ​ണ് അ​റ​ബി​ക് കാ​ലി​ഗ്രാ​ഫി, സ്റ്റെ​ൻ​സി​ൽ ആ​ർ​ട്ട് തു​ട​ങ്ങി​യ വ്യ​ത്യ​സ്ത ചി​ത്ര​ര​ച​നാ​രീ​തി​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​ത്. വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പ​ങ്കു​വ​ച്ചു. ക​ലാ​ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നു​ള്ള പ്രോ​ത്സാ​ഹ​ന​മാ​ണ് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് അ​ധി​കൃ​ത​ർ​ക്കു മു​ന്നി​ൽ ത​ന്‍റെ ക​ലാ​വൈ​ഭ​വം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​ൽ​ഫാ​ത്തി​മ​യെ പ്രേ​രി​പ്പി​ച്ച​ത്.​മി​നി​യേ​ച്ച​ർ ക​ട​ലാ​സി​ൽ മെ​ഴു​ക് ഉ​പ​യോ​ഗി​ച്ച് ചി​ത്രം വ​ര​യ്ക്കു​ക​യാ​ണ് ഈ ​രീ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം. നാ​ര​ങ്ങാ​നീ​ര് ചേ​ർ​ത്ത് തീ​യി​ൽ കാ​ണി​ക്കു​ന്ന​തോ​ടെ ചി​ത്രം തെ​ളി​ഞ്ഞു വ​രും. അ​ങ്ങ​നെ അ​തു​വ​രെ ആ​രും റി​ക്കാ​ർ​ഡി​നാ​യി അ​പേ​ക്ഷി​ക്കാ​ത്ത മേ​ഖ​ല​യി​ൽ അ​ൽ​ഫാ​ത്തി​മ​യെ തേ​ടി അം​ഗീ​കാ​ര​മെ​ത്തി.