കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, September 21, 2021 11:46 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു.​മ​ണ​ലൂ​ര്‍ കാ​വു​വി​ള ശ​ങ്ക​ര​നി​വാ​സി​ല്‍ എ​സ്. ഗോ​പി (63) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​ത്യേ​ക സം​ഘം ഏ​റ്റു​വാ​ങ്ങി. പാ​റ​ശാ​ല ശാ​ന്തി​നി​ല​യ​ത്തി​ല്‍ സം​സ്ക​രി​ച്ചു.

കാ​റി​ടി​ച്ച് ബൈ​ക്ക്
യാ​ത്രക്കാർക്ക് പ​രി​ക്ക്

പോ​ത്ത​ൻ​കോ​ട്: കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്ക​വെ എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് കാ​ട്ടാ​യി​ക്കോ​ണം ജം​ഗ്ഷ​ന് സ​മീ​പം കൂ​ന​യി​ൽ റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ക്(28), ബി​നു(34) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നും പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​ന്ന ബൈ​ക്കി​നെ എ​തി​ർ ദി​ശ​യി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു വ​ന്ന കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു വീ​ണ​വ​രെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.