ഐ​വി​എ​ൽ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി വി​ജ​യ​ക​രം
Tuesday, September 21, 2021 11:46 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ആ​ദ്യ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ൻ​ട്ര വാ​സ്കു​ല​ർ ലി​തോ​ട്രി​പ്സി (ഐ​വി​എ​ൽ) ആ​ൻ​ജി​യോ​പ്ലാ​സ്റ്റി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു. നൂ​ത​ന ചി​കി​ത്സാ സം​വി​ധാ​ന​മാ​യ ഇ​ൻ​ട്ര വാ​സ്കു​ല​ർ ലി​തോ​ട്രി​പ്സി ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി സു​നി​ത വി​ശ്വാ​നാ​ഥ​ന്‍റെനേ​തൃ​ത്വ​ത്തി​ലു​ള്ള ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. 63 വ​യ​സു​കാ​ര​നാ​യ രോ​ഗി​ക്കാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഷോ​ക്ക് വേ​വ് കൊ​റോ​ണ​റി ഇ​ൻ​ട്ര​വാ​സ​ല​ർ ലി​തോ​ട്രി​പ്സി എ​ന്ന നൂ​ത​ന ആ​ൻ​ജി​യോ​പ്ലാ​സ്റ്റി സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ര​ക്ത​ധ​മ​നി​ക​ളി​ൽ കാ​ത്സ്യം അ​ടി​ഞ്ഞു​കൊ​ണ്ടു​ണ്ടാ​യ ബ്ലോ​ക്ക് ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കു​ക​യാ​യി​രു​ന്നു.
ബ്ലോ​ക്കു​ക​ളി​ൽ കാ​ത്സ്യം അ​ടി​ഞ്ഞു​കൂ​ടി​യാ​ൽ അ​ത് വ​ള​രെ കാ​ഠി​ന്യ​മു​ള്ള​താ​യി മാ​റു​മെ​ന്നും സോ​ണി​ക് പ്ര​ഷ​ർ വേ​വ് ത​രം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്കാ​ത്സ്യം ബ്ലോ​ക്കു​ക​ൾ ദു​ർ​ബ​ല​പ്പെ​ടു​ത്തി അ​തി​നെ പൊ​ട്ടി​ച്ചു ക​ള​യു​ക​യാ​ണ് പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ചെ​യ്യു​ന്ന​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.