സ​ഹ​യാ​ത്ര​യ്ക്കൊ​രു​ങ്ങി ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍
Tuesday, September 21, 2021 11:47 PM IST
ക​ഴ​ക്കൂ​ട്ടം : ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളോ​ട് സ​മൂ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ല്‍ ആ​രോ​ഗ്യ​പ​ര​മാ​യ മാ​റ്റം വ​രു​ത്തു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​യ്ക്കു​യ​ര്‍​ത്തു​ന്ന​തി​നു​മാ​യി മാ​ജി​ക് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന സ​ഹ​യാ​ത്ര എ​ന്ന പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ന​ട​ത്തി.​
സ​ഹ​യാ​ത്ര​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​ന​ങ്ങ​ള്‍ അ​ദ്ദേ​ഹം നേ​രി​ട്ട് ക​ണ്ട് വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. സ​ഹ​യാ​ത്ര പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ഥം ഒ​ക്ടോ​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സ​ഹ​യാ​ത്ര ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി അ​ര​ങ്ങേ​റും. പ​രി​പാ​ടി​യു​ടെ സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നാ​യ പ്ര​ജേ​ഷ് സെ​ന്‍ ആ​ണ്. സ​ഹ​യാ​ത്ര പ​രി​പാ​ടി​യു​ടെ പ​രി​ശീ​ല​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മാ​ജി​ക് പ്ലാ​ന​റ്റി​ലെ ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ലെ വി​വി​ധ വേ​ദി​ക​ളി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. സ​ഹ​യാ​ത്ര പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ലോ​ക​മെ​മ്പാ​ടു നി​ന്നും അ​റു​നൂ​റോ​ളം അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ളും ഡി​എ​സി​യി​ലെ നൂ​റോ​ളം കു​ട്ടി​ക​ളും ചേ​ര്‍​ന്നാ​ണ് ക​ലാ​വി​രു​ന്നൊ​രു​ക്കു​ന്ന​ത്.​അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മാ​ജി​ക് പ്ലാ​ന​റ്റി​ലെ​ത്തി​യ മ​ന്ത്രി ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളോ​ടൊ​പ്പം ചേ​ര്‍​ന്ന് സ​മാ​ധാ​ന സ​ന്ദേ​ശ സൂ​ച​ക​മാ​യി ബ​ലൂ​ണു​ക​ള്‍ ആ​കാ​ശ​ത്തേ​യ്ക്ക് പ​റ​ത്തി​വി​ട്ടു. ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി. മ​നോ​ജ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.