അ​ശ്വ​തി​യു​ടെ ക​ഠി​നാ​ധ്വാ​നം വി​ജ​യ​ത്തി​ലെ​ത്തി​യ​ത് നാ​ലാം ത​വ​ണ
Friday, September 24, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ അ​ച്ഛ​ൻ പ്രേ​മ​കു​മാ​റി​ന്‍റെ​യും അ​മ്മ ശ്രീ​ല​ത​യു​ടെ​യും പ്രാ​ർ​ഥ​ന​യും പി​ന്തു​ണ​യും കൂ​ട്ടി​നു​ണ്ടാ​യി​രു​ന്നു. ഒ​പ്പം ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും കൈ​മു​ത​ലാ​ക്കി എ​സ്. അ​ശ്വ​തി പ​റ​ന്നെ​ത്തി​യ​ത് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ലെ 481-ാം റാ​ങ്കി​ലേ​ക്ക്. മാ​വ​ർ​ത്ത​ല അ​റ​പ്പു​ര​വി​ളാ​കം ’സ​രോ​വ​രം’ വീ​ട്ടി​ലേ​ക്ക് ആ​ഹ്ലാ​ദ വാ​ർ​ത്ത​യെ​ത്തി​യ​തി​നു പി​ന്നാ​ലെ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പാ​ഠി​ക​ളു​മെ​ല്ലാം അ​ശ്വ​തി​യെ അ​ഭി​ന​ന്ദി​ക്കാ​ൻ ഓ​ടി​യെ​ത്തി.
പ്ല​സ്ടു പ​ഠ​ന​കാ​ലം മു​ത​ലാ​ണ് സി​വി​ൽ സ​ർ​വീ​സ് നേ​ടു​ക എ​ന്ന സ്വ​പ്നം അ​ശ്വ​തി മ​ന​സി​ൽ ചേ​ക്കേ​റി​യ​ത്. ഒ​ടു​വി​ൽ നാ​ലാം ശ്ര​മ​ത്തി​ൽ പ്രാ​ഥ​മി​ക പ​രീ​ക്ഷ​യും, മെ​യി​ൻ പ​രീ​ക്ഷ​യും അ​ഭി​മു​ഖ​ത്തി​ലും മി​ന്നും വി​ജ​യം നേ​ടി അ​ശ്വ​തി റാ​ങ്കു പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു.
ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കി​ട​യി​ൽ വ​ള​ർ​ന്ന​തി​നാ​ലാ​കാം ക​ഷ്ട​പ്പെ​ടു​ന്ന മ​നു​ഷ്യ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ ക​ഴി​യു​ന്ന സി​വി​ൽ സ​ർ​വീ​സ് എ​ന്ന വ​ഴി​യി​ലേ​ക്ക് അ​ശ്വ​തി​യു​ടെ സ്വ​പ്ന​ങ്ങ​ൾ ചി​റ​കു​വി​രി​ച്ച​ത്. ക​രി​ക്ക​കം ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലും കോ​ട്ട​ണ്‍ ഹി​ൽ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലു​മാ​യി സ്കൂ​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​തി​നു ശേ​ഷം ബാ​ർ​ട്ട​ണ്‍​ഹി​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് ടി​സി​എ​സി​ൽ ര​ണ്ടു വ​ർ​ഷം ജോ​ലി ചെ​യ്തു. ഇ​തി​നി​ട​യി​ൽ മ​ല​യാ​ളം ഓ​പ്ഷണ​ലാ​യി എ​ടു​ത്ത് മൂ​ന്നു ത​വ​ണ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ എ​ഴു​തി. മൂ​ന്നു ത​വ​ണ​യും പ്രി​ലി​മി​ന​റി ക​ട​ക്കാ​നാ​യി​ല്ല. എ​ങ്കി​ലും ത​ന്‍റെ സ്വ​പ്ന​ത്തി​ൽ ഉ​റ​ച്ചു നി​ന്നു ക​ഠി​നാ​ധ്വാനം ചെ​യ്യാ​ൻ അ​ശ്വ​തി ത​യാ​റാ​യി. ജോ​ലി ഉ​പേ​ക്ഷി​ച്ച് മു​ഴു​വ​ൻ സ​മ​യ പ​ഠ​നം. അ​ച്ഛ​ൻ പ്രേ​മ​കു​മാ​റും അ​മ്മ ശ്രീ​ല​ത​യും ടെ​ക്നോ​പാ​ർ​ക്കി​ൽ ജോ​ലി​ചെ​യ്യു​ന്ന സ​ഹോ​ദ​ര​ൻ അ​രു​ണും അ​ശ്വ​തി​ക്കു പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി.
കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ല​ട​ക്കം അ​ശ്വ​തി പ​രി​ശീ​ല​നം തേ​ടി. നാ​ലാം ത​വ​ണ പ​രീ​ക്ഷ​യു​ടെ മൂ​ന്നു ഘ​ട്ട​ങ്ങ​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി അ​ശ്വ​തി നേ​ടി​യ 481-ാം റാ​ങ്കി​ന് സു​വ​ർ​ണ​ത്തി​ള​ക്ക​മാ​ണ്. കേ​ര​ള കേ​ഡ​റി​ൽ ജോ​ലി ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന അ​ശ്വ​തി ആ​ദ്യ ഓ​പ്ഷനാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഐ​എ​എ​സ് ത​ന്നെ​യാ​ണ്. ഐ​ആ​ർ​എ​സ് ആ​ണ് ര​ണ്ടാം ഓ​പ്ഷ​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.