മൊ​ബൈ​ൽ മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ
Sunday, September 26, 2021 12:43 AM IST
പോ​ത്ത​ൻ​കോ​ട്: മൊ​ബൈ​ൽ​ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ത്ത​ൻ​കോ​ട്ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ൽ നി​ന്ന് നാ​ല് വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണും 15,000 രൂ​പ​യും ക​വ​ർ​ന്ന അ​യി​രൂ​പ്പാ​റ ഇ​ല​ങ്ക​ത്ത​റ എം.​എ​സ്. ഭ​വ​നി​ൽ അ​ന​ന്തു (21) നെ​യാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണ​ത്തി​നു ശേ​ഷം പ്ര​തി ക​ട​യ്ക്കു​ള്ളി​ലെ സി​സി​ടി​വി കാ​മ​റ അ​ടി​ച്ച് ത​ക​ർ​ത്തി​രു​ന്നു. മോ​ഷ​ണം ന​ട​ത്തി​യ ഒ​രു ഫോ​ൺ പ്ര​തി ഉ​പ​യോ​ഗി​ക്കു​ക​യും മ​റ്റ് മൂ​ന്ന് ഫോ​ണു​ക​ൾ പ്ര​തി ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ന​ൽ​കി​യി​രു​ന്നു. ക​ട​യി​ൽ നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ത്ത​ൻ​കോ​ട് എ​സ്എ​ച്ച്ഒ കെ. ​ശ്യാം, എ​സ്ഐ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ൻ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷാ​ബു, അ​പ്പു, ദി​നീ​ഷ്, മോ​ഹ​ൻ ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.