കോർപറേഷൻ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് അ​ടു​ത്ത മാ​സം ഒ​ന്ന് മു​ത​ൽ
Sunday, September 26, 2021 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നും സ്മാ​ർ​ട് സി​റ്റി​യും ചേ​ർ​ന്ന് ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ നാ​ല് വ​രെ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും നാ​ടി​നും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 11 ന് ​ക​ള​ക്ട​റേ​റ്റി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. രാ​ത്രി എ​ഴ് മു​ത​ൽ വ​നി​ത​ക​ളു​ടെ സൈ​ക്ലിം​ഗും ഫ്രീ​ഡം വാ​ക്കും ക​ന​ക​ക്കു​ന്നി​ൽ സം​ഘ​ടി​പ്പി​ക്കും. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ക​വ​ടി​യാ​റി​ൽ സ്കേ​റ്റിം​ഗ് പ​രി​പാ​ടി ന​ട​ത്തു​മെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
100 വാ​ർ​ഡു​ക​ളി​ലും കൗ​ണ്‍​സി​ല​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 10000 രൂ​പ അ​നു​വ​ദി​ക്കും. ഇ​തി​ന് പു​റ​മേ കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലും പൊ​തു​ഇ​ട​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് ഭം​ഗി​യാ​ക്കും. ഇ​തി​ന് പു​റ​മേ ശ്രീ​ക​ണ്ഠേ​ശ്വ​രം, പു​ത്ത​ൻ​ച​ന്ത എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ ശു​ചീ​ക​രി​ക്കും. ക​ന​ക​ക്കു​ന്നി​ൽ മൂ​ന്നി​ന് രാ​വി​ലെ ആ​റി​ന് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി യോ​ഗ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ എ​ട്ടി​ന് എ​ല്ലാ​വി​ഭാ​ഗ​ങ്ങ​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി മി​നി​മാ​ര​ത്ത​ണ്‍ ന​ട​ത്തും. നാ​ലി​ന് വൈ​കു​ന്നേ​രം 5.30ന് ​ക​ന​ക​ക്കു​ന്നി​ലാ​ണ് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​നം ന​ട​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു. സ്മാ​ർ​ട് സി​റ്റി സി​ഇ​ഒ വി​ന​യ് ഗോ​യ​ലും പ​ത്ര​സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്തു.