ഭാ​ര​ത്ബ​ന്ദ്: ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും
Sunday, September 26, 2021 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​ത്ബ​ന്ദി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ജി​പി​ഒ​ക്കു​മു​ന്നി​ൽ രാ​വി​ലെ 10.30ന് ​ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത​ല പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി.​ആ​ർ. പ്ര​താ​പ​ൻ (ഐ​എ​ൻ​ടി​യു​സി), ആ​റ്റി​ങ്ങ​ൽ രാ​മു( സി​ഐ​ടി​യു), സോ​ള​മ​ൻ വെ​ട്ടു​കാ​ട് (എ​ഐ​ടി​യു​സി), മാ​ഹി​ൻ അ​ബു​ബേ​ക്ക​ർ (യു​ടി​യു​സി), ബി​ജോ​യ് (കെ​ടി​യു​സി​എം) വേ​ളി പ്ര​മോ​ദ് (യു​ടി​യു​സി), സീ​റ്റാ​ദാ​സ​ൻ സേ​വ, ക​വ​ടി​യാ​ർ ധ​ർ​മ​ൻ (കെ​ടി​യു​സി) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.