എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ
Sunday, September 26, 2021 12:43 AM IST
ചി​റ​യി​ൻ​കീ​ഴ്: നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി അ​ഞ്ച് യു​വാ​ക്ക​ളെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു. അ​ന്താ​രാ​ഷ്ട്രാ മാ​ർ​ക്ക​റ്റി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന 62 ഗ്രാം ​എം​ഡി​എം​എ​യും ര​ണ്ട് കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വും ഇ​വ​രി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
സം​ഭ​വ​ത്തി​ൽ ചി​റ​യി​ൻ​കീ​ഴ് മു​ട​പു​രം എ​ൻ​ഇ​എ​സ് ബ്ലോ​ക്കി​ൽ അ​ക്ഷ​രം വീ​ട്ടി​ൽ സ​ജീ​വ് മു​ന്ന(28) , മു​ട​പു​രം ഡീ​സ​ന്‍റ്മു​ക്കി​ൽ തൗ​ഫീ​ഖ് മ​ൻ​സി​ലി​ൽ മു​ബാ​റ​ക് (28) , മു​ട​പു​രം ഡീ​സ​ന്‍റ്മു​ക്ക് കാ​ട്ടി​ൽ വി​ള​വീ​ട്ടി​ൽ നി​യാ​സ് (24),മു​ട​പു​രം ഡീ​സ​ന്‍റ് മു​ക്ക് കൊ​ല്ലം വി​ളാ​ക​ത്ത് വീ​ട്ടി​ൽ ഗോ​കു​ൽ ( ക​ണ്ണ​ൻ ,23), ക​രി​ക്ക​കം വെ​ട്ടു​കാ​ട് ച​ർ​ച്ചി​ന് സ​മീ​പം സീ ​പാ​ല​സി​ൽ അ​ഖി​ൽ ഫെ​ർ​ണാ​ണ്ട​സ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പി​ടി​ച്ചെ​ടു​ത്തു.
മാ​സ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഹ​രി​വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്നും ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കാ​ർ മാ​ർ​ഗ​മാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ ഇ​വ​ർ കൊ​ണ്ടു​വ​ന്ന​തെ​ന്നും നി​ര​വ​ധി ത​വ​ണ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ഹ​രി വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ലും ക​ഞ്ചാ​വ് ക​ട​ത്ത് കേ​സു​ക​ളി​ലേ​യും പ്ര​തി​ക​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​വ​ർ.
ഇ​വ​ർ ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സേ​ന​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മം​ഗ​ല​പു​ര​ത്തും , ചി​റ​യി​ൻ​കീ​ഴും കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി​രു​ന്നു.
​ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​നി​ട​യി​ൽ എം ​എ​ന്ന് ര​ഹ​സ്യ​കോ​ഡാ​യി അ​റി​യ​പ്പെ​ടു​ന്ന എം​ഡി​എം​എ ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ലു​ള്ള മാ​ര​ക​മാ​യ സി​ന്ത​റ്റി​ക് ല​ഹ​രി പ​ദാ​ർ​ഥ​മാ​ണെ​ന്നും ഉ​പ​രി പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മെ​ന്ന പേ​രി​ൽ ബം​ഗ​ളൂ​രുവി​ൽ താ​മ​സ​മാ​ക്കി​യ ചി​ല​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം ല​ഹ​രി വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​തെ​ന്നും പോ​ലീ​സി​നു വി​വ​രം​ല​ഭി​ച്ചി​ട്ടു​ണ്ട്.
ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​ബി.​മു​കേ​ഷ് , ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി.​മി​ഥു​ൻ, ചി​റ​യി​ൻ​കീ​ഴ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്‌.​വി​നീ​ഷ് ,എ​എ​സ്ഐ സി​നി​ലാ​ൽ , ഷ​ജീ​ർ എ​സ്‌​സി​പി​ഒ​മാ​രാ​യ ഹാ​ഷിം , സ​ന്തോ​ഷ് , റൂ​റ​ൽ ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഫി​റോ​സ്ഖാ​ൻ,എ​എ​സ്‌​ഐ ബി.​ദി​ലീ​പ് , ആ​ർ.​ബി​ജു​കു​മാ​ർ സി​പി​ഒ​മാ​രാ​യ ഷി​ജു , സു​നി​ൽ​രാ​ജ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് അ​ഞ്ചം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.