ഹ​ർ​ത്താ​ൽ : നഗരത്തിൽ ശ​ക്തമായ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ
Sunday, September 26, 2021 9:39 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി. എ​ല്ലാ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലേ​യും പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സി​റ്റി​യി​ലെ നാ​ല് സ​ബ് ഡി​വി​ഷ​നു​ക​ളാ​യ ക​ന്‍റോ​ൺ​മെ​ന്‍റ് 38, ഫോ​ർ​ട്ട് 49, ശം​ഖു​മു​ഖം 22, സൈ​ബ​ർ സി​റ്റി 33 എ​ന്ന നി​ല​യി​ൽ ആ​കെ 142 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി.​കൂ​ടാ​തെ എ​സി​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്ഡി​വി​ഷ​ൻ ത​ല​ത്തി​ലും എ​സ്എ​ച്ച്ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും സ്പെ​ഷ​ൽ സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളും ക്ര​മീ​ക​രി​ച്ചു.​അ​തോ​ടൊ​പ്പം ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ര​ണ്ട് സെ​ക്ട​റു​ക​ളാ​യി തി​രി​ച്ച് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കൂ​ടാ​തെ ആ​ർ​സി​സി, മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പോ​കു​ന്ന​തി​നാ​യി ത​മ്പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡും, റ​യി​ൽ​വേ സ്റ്റേ​ഷ​നും കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​യ​ർ​പോ​ർ​ട്ടി​ലേ​യ്ക്ക് പോ​കു​വാ​നും ത​മ്പാ​നൂ​രി​ൽ പോ​ലീ​സ് വാ​ഹ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു .