കി​ണ​റു​ക​ളി​ല്‍ പെ​ട്രോ​ള്‍ : നാ​ട്ടു​ക്കാ​ര്‍ പെ​ട്രോ​ള്‍ പ​ന്പ് ഉ​പ​രോ​ധി​ച്ചു
Sunday, September 26, 2021 9:41 PM IST
വെ​ള്ള​റ​ട: പ​ന്പി​ൽ നി​ന്ന് പെ​ട്രോ​ൾ ചോ​ർ​ന്ന് സ​മീ​പ​വാ​സി​ക​ളു​ടെ കി​ണ​റു​ക​ളി​ല്‍ പെ​ട്രോ​ള്‍ ക​ല​ർ​ന്നു. പ​ന​ച്ച​മൂ​ട് പു​ലി​യൂ​ര്‍​ശാ​ല​യി​ല്‍ ത​മി​ഴ്നാ​ട് ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്നു​മാ​ണ് ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ​മീ​പ​വാ​സി​യു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ പെ​ട്രാ​ള്‍ നി​റ​യു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നെ​ങ്കി​ലും പ​മ്പി​ലെ ടാ​ങ്കി​ല്‍ ചോ​ര്‍​ച്ച​യി​ല്ലെന്ന് പ​മ്പു​കാ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്.
തു​ട​ർ​ന്ന് സ​മീ​പ​ത്തെ മ​റ്റൊ​രു കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ലും പെ​ട്രോ​ൾ ക​ല​ർ​ന്നി​രു​ന്നു. ഇ​ന്ന​ലെ സ​മീ​പ​ത്തെ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, സു​കു​മാ​ര​ന്‍ , ഗോ​പി തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ലും പെ​ട്രോ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​റ​ശാ​ല ഫ​യ​ര്‍ ഫോ​ഴ്സ് അ​ധി​കൃ​ത​ർ കി​ണ​റു വെ​ള്ള​ത്തി​ല്‍ പേ​പ്പ​ർ മു​ക്കി ക​ത്തി​ച്ച​പ്പോ​ള്‍ ക​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​മ്പ് സ്ഥി​തി ചെ​യ്യു​ന്ന​ത് ത​മി​ഴ്നാ​ട് ഭാ​ഗ​ത്താ​യ​തിനാ​ല്‍ പ​ഞ്ചാ​യ​ത്തി​നോ ഫ​യ​ര്‍ ഫോ​ഴ്സി​നോ ന​ട​പ്പ​ടി​ക​ള്‍ സ്ഥി​ക​രി​ക്കാ​നാ​യി​ല്ല. തു​ട​ര്‍​ന്ന് നാ​ട്ടു​കാര്‍ സം​ഘ​ടി​ച്ച് എ​ത്തി പ​മ്പി​നു മു​മ്പി​ല്‍ ക​യ​ര്‍ വ​ലി​ച്ച് കെ​ട്ടി പ്ര​വ​ര്‍​ത്ത​നം ത​ട​യു​ക​യാ​യി​രു​ന്നു.