സി​എ​സ്ഐ ദി​നാ​ഘോ​ഷം ക​ണ്ണ​മ്മൂ​ല സെ​മി​നാ​രി​യി​ൽ
Sunday, September 26, 2021 9:41 PM IST
തി​രു​വ​ന​ന്ത​പു​രം : ദ​ക്ഷി​ണേ​ന്ത്യാ​സ​ഭ​യു​ടെ 74-ാമ​ത് രൂ​പീ​ക​ര​ണ ആ​ഘോ​ഷ​വും സ്തോ​ത്ര ആ​രാ​ധ​ന​യും ഇ​ന്നു രാ​വി​ലെ ഏ​ഴി​നു ക​ണ്ണ​മ്മൂ​ല ഐ​ക്യ വൈ​ദി​ക സെ​മി​നാ​രി ചാ​പ്പ​ലി​ൽ ന​ട​ക്കും. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​പ്ര​ഫ. സി.​ഐ. ഡേ​വി​ഡ് ജോ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സി​എ​സ്ഐ മോ​ഡ​റേ​റ്റ​റും ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പു​മാ​യ എ. ​ധ​ർ​മ​രാ​ജ് റ​സാ​ലം വി​ശി​ഷ്ടാ​തി​ഥി​യാ​കും. സെ​മി​നാ​രി ര​ജി​സ്ട്രാ​ർ റ​വ. വി​നോ​ദ് അ​ല്ല​ൻ ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

1861 പേ​ര്‍​ക്കു കൂ​ടി
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ഇ​ന്നലെ 1861 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2096 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 15.4 ശ​ത​മാ​ന​മാ​ണു ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 14754 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.പു​തു​താ​യി 2532 പേ​രെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.