മു​ൻ ഡി​ജി​പി കെ.​വി. രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ അ​​​ന്ത​​​രി​​​ച്ചു.
Sunday, September 26, 2021 9:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ ഡി​​​ജി​​​പി കെ.​​​വി. രാ​​​ജ​​​ഗോ​​​പാ​​​ല​​​ൻ നാ​​​യ​​​ർ അ​​​ന്ത​​​രി​​​ച്ചു. 82 വ​​​യ​​​സാ​​​യി​​​രു​​​ന്നു. 1962 ബാ​​​ച്ച് ഐ​​​പി​​​എ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യ അ​​​ദ്ദേ​​​ഹം 1995 ഏ​​​പ്രി​​​ൽ 30 മു​​​ത​​​ൽ 1996 ജൂ​​​ണ്‍ 30 വ​​​രെ ഡി​​​ജി​​​പി​​​യാ​​​യി​​​രു​​​ന്നു. വി​​​ജി​​​ല​​​ൻ​​​സ് മേ​​​ധാ​​​വി​​​യാ​​​യും ജ​​​യി​​​ൽ മേ​​​ധാ​​​വി​​​യാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. 1996 ൽ ​​​സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ച്ചു.

എ.​​​കെ ആ​​​ന്‍റ​​​ണി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ച പോ​​​ലീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മി​​​റ്റി​​​യി​​​ലും അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നേ​​​കാ​​​ലോ​​​ടെ സ്വ​​​വ​​​സ​​​തി​​​യാ​​​യ ക​​​വ​​​ടി​​​യാ​​​ർ ക​​​ട​​​പ്പ​​​ത്ത​​​ല ന​​​ഗ​​​ർ ’ഉ​​​ഷ​​​സി​​​ൽ’ നി​​​ന്നും പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​ച്ച ഭൗ​​​തി​​​ക​​​ദേ​​​ഹ​​​ത്തി​​​ൽ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ അ​​​ന്തി​​​മോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ തൈ​​​ക്കാ​​​ട് ശാ​​​ന്തി ക​​​വാ​​​ട​​​ത്തി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ സം​​​സ്കാ​​​രം ന​​​ട​​​ത്തി. ഭാ​​​ര്യ: ഉ​​​ഷ. മ​​​ക​​​ൾ: ക​​​വി​​​ത. മ​​​രു​​​മ​​​ക​​​ൻ: വി​​​വേ​​​ക് (ബാ​​​ങ്ക് ഓ​​​ഫീ​​​സ​​​ർ, ബം​​​ഗ​​​ളൂ​​​രു).