ടൂ​റി​സം പ​ദ്ധ​തി: അ​ന്പൂ​രി​യി​ൽ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തുടങ്ങി
Monday, September 27, 2021 11:55 PM IST
വെ​ള്ള​റ​ട: അ​മ്പൂ​രി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സ​ത്തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നം​ഗ​സം​ഘം മ​ല​യോ​ര​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളും മ​ല​നി​ര​ക​ളും പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് ടൂ​റി​സം വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചു.

അ​മ്പൂ​രി​യെ ഒ​രു ടൂ​റി​സം വി​ല്ലേ​ജാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

അ​മ്പൂ​രി​യി​ലെ ദ്ര​വ്യ​പ്പാ​റ, അ​മ്പൂ​രി കു​രി​ശു​മ​ല , കോ​ട്ടാ​മ്പു​റം, മാ​യം ക​രു​മാ​ങ്കു​ളം, പൂ​ര​വി​മ​ല​കാ​രി​ക്കു​ഴി, പ​രാ​തി കൊ​മ്പൈ കാ​ണി തു​ട​ങ്ങി​യ ആ​ദി​വാ​സി സെ​റ്റി​ല്‍​മെ​ന്‍റു​ക​ള്‍, പ​ന്ത​പ്ലാ​മൂ​ട് ന​ട​പ്പാ​ലം , കു​ന്ന​ത്തു​മ​ല,ചാ​ക്ക​പ്പാ​റ, മീ​ന്‍​മു​ട്ടി, ഉ​ത്രം ക​യം, നെ​ല്ലി​ക്കാ​മ​ല, ഞ​ണ്ടു പാ​റ തു​ട​ങ്ങി സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ടെ​ന്നും ഇൗ ​പ്ര​ദേ​ശ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.