കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗ​മ​ത്സ​രം
Wednesday, October 13, 2021 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യി​ലെ യൂ​ണി-​വൈ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജോ​സ​ഫ് കെ. ​കു​ര്യ​ൻ സ്മാ​ര​ക പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ലാ വ​കു​പ്പു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി പ​ഠി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും പ്ര​ത്യേ​ക മ​ത്സ​രം ന​ട​ത്തും.
ഒ​ന്നാം സ​മ്മാ​നം 3000 രൂ​പ, ര​ണ്ടാം സ​മ്മാ​നം 2000 രൂ​പ.പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മൂ​ന്നു മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഒ​രു പ്ര​സം​ഗം റെ​ക്കോ​ർ​ഡ് ചെ​യ്ത് അ​തി​ന്‍റെ വീ​ഡി​യോ 25 ന​കം 6238804192 എ​ന്ന ന​ന്പ​റി​ലേ​ക്ക് വാ​ട്ട്സ് ആ​പ് ചെ​യ്യു​ക​യോ [email protected]
പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തോ​ടോ വ​ന​പ​രി​പാ​ല​ന​ത്തോ​ടോ ബ​ന്ധ​പ്പെ​ട്ട ഒ​രു വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്കാം. വൈ​എം​സി​എ​യി​ൽ വ​ച്ചു ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു ക​ളും ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ള​ജു​ക​ൾ​ക്ക് ജോ​സ​ഫ് കെ. ​കു​ര്യ​ൻ സ്മാ​ര​ക ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും.​ഫോ​ൺ: 6238804192 .