യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Friday, October 15, 2021 11:14 PM IST
കഴക്കൂട്ടം : വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ച അ​ഞ്ചം​ഗ​സം​ഘ​ത്തി​ലെ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​നം​കു​ളം ക​നാ​ൽ​പു​റ​മ്പോ​ക്ക് വീ​ട്ടി​ൽ സ​ജു (കൂ​മ്പ​ൻ സ​ജു ,33)വി​നെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റ് നാ​ല് പ്ര​തി​ക​ളെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ക​ഴി​ഞ്ഞ മേ​യ് 24ന് ​സ​ജു ഉ​ൾ​പ്പെ​ട്ട അ​ഞ്ചം​ഗ​സം​ഘം ആ​യു​ധ​ങ്ങ​ളു​മാ​യി മേ​നം​കു​ളം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഉ​ണ്ണി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​തി​ക​ൾ​ക്കെ​തി​രെ മു​മ്പ് പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​തി​ലു​ള​ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ പ്ര​വീ​ൺ, എ​സ്ഐ​മാ​രാ​യ ജി​നു, മി​ഥു​ൻ, സി​പി​ഒ​മാ​രാ​യ സ​ജാ​ദ്ഖാ​ൻ, ന​സു​മു​ദീ​ൻ, വി​നു, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.