വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി പി​ടി​യി​ൽ
Friday, October 15, 2021 11:14 PM IST
തി​രു​വ​ന​ന്ത​പു​രം : മു​ട്ട​ത്ത​റ സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പാ​പ്പ​നം​കോ​ട് സ്വ​ദേ​ശി ച​ന്ദ്ര​ബാ​ബു (44) നെ​യാ​ണ് പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പൂ​ന്തു​റ എ​സ്എ​ച്ച്ഒ സ​ജി​കു​മാ​ർ, എ​സ്ഐ​മാ​രാ​യ വി​മ​ൽ, രാ​ഹു​ൽ, എ​സ്‌​സി​പി​ഒ ബി​ജു, സി​പി​ഒ​മാ​രാ​യ അ​ൻ​ഷാ​ദ്, വി​നു​ക്കു​ട്ട​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

1288 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1288 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1462 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 13.6 ശ​ത​മാ​ന​മാ​ണു ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച് 11,502 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.​പു​തു​താ​യി 2132 പേ​രെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 2864 പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 49633 ആ​യി.