പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തിയെ അറസ്റ്റ് ചെയ്തു
Friday, October 15, 2021 11:32 PM IST
പേ​രൂ​ർ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​യെ ത​മ്പാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ആ​സാം സ്വ​ദേ​ശി ജോ​ണി ക​ച്ചോ​ബ് (22) ആ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.
വീ​ട്ടു​കാ​ർ​ക്കൊ​പ്പം തൈ​ക്കാ​ട് ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​മ്പാ​നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ത​മ്പാ​നൂ​ർ സി.​ഐ​യും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.