ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കും: മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ
Friday, October 15, 2021 11:33 PM IST
പാ​ലോ​ട് : ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും ഒ​രു വീ​ട്ടി​ൽ ഒ​രാ​ൾ​ക്ക് സ്ഥി​ര​വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ.
പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ഇ​ടി​ഞ്ഞാ​ർ-​വി​ട്ടി​ക്കാ​വ്- കി​ടാ​ര​ക്കു​ഴി റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്വ​ർ​ണ​മെ​ഡ​ൽ വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​ർ​പ്പ​സ് ഫ​ണ്ടി​ൽ നി​ന്നും 1.2 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഡി.​കെ. മു​ര​ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ു.
യോ​ഗ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ്കു​മാ​ർ, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​കോ​മ​ളം, വി​ട്ടി​ക്കാ​വ് കി​ടാ​ര​ക്കു​ഴി ഊ​ര്മൂ​പ്പ​ൻ​മാ​ർ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.