സി.​കെ. ജ​യ​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ​വും ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും
Saturday, October 16, 2021 11:03 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : കെ​എ​സ്ആ​ർ​ടി​സി ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വും സ​ന്ന​ദ്ധ ര​ക്ത​ദാ​ന പ്രോ​ത്സാ​ഹ​ക​നു​മാ​യി​രു​ന്ന സി.​കെ. ജ​യ​ച​ന്ദ്ര​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ്മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബൈ​ജു ര​ക്ത​ദാ​ന​സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നിം​സ് മെ​ഡി​സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​കെ​എ​സ്ആ​ർ​ടി​സി​യി​ലെ സ​ന്ന​ദ്ധ ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് സോ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ജേ​ക്ക​ബ് സാം ​ലോ​പ്പ​സ് ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. എ​ടി​ഒ മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഗി​രീ​ഷ് പ​രു​ത്തി​മ​ഠം, എ​ൻ.​കെ.​ര​ഞ്ജി​ത്ത്, സി.​കെ.​ബാ​ല​ച​ന്ദ്ര​ൻ, എ​ൻ.​എ​സ്.​വി​നോ​ദ്, ജി. ​ജി​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.