കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, October 18, 2021 11:34 PM IST
വി​തു​ര : ക​ല്ലാ​റി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ചി​ൽ​പ്പെ​ട്ട ക​ല്ലാ​ർ ന​ക്ഷ​ത്ര വ​ന​ത്തി​ൽ മം​ഗ​ല​ക്ക​രി​ക്ക​ക​ത്ത് ന​ദി​യി​ലാ​ണ് മൂ​ന്ന് വ​യ​സു​ള്ള ആ​ന​യെ ഇ​ന്ന​ലെ ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജ​ഡ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്നും ന​ദി​യി​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി വ​ന്ന​താ​കാ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ചി​ൽ​പ്പെ​ട്ട വ​ന​ത്തി​ലെ മ​ല​യി​റ​ങ്ങി വ​ന്ന ആ​ന ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.