ജി​ല്ല​യി​ൽ 21 ദുരിതാശ്വാസ ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത് 582 പേ​ർ
Monday, October 18, 2021 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് 21 ദു​രി​താ​ശ്വ​സ ക്യാ​ന്പു​ക​ളി​ലാ​യി 582 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലാ​ണ് തു​റ​ന്ന​ത്. 10 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ 82 കു​ടും​ബ​ങ്ങ​ളി​ലെ 206 പേ​രാ​ണ് ക​ഴി​യു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ൽ നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് തു​റ​ന്ന​ത്. ഇ​വി​ടെ 33 കു​ടും​ബ​ങ്ങ​ളി​ലെ 79 പേ​രും ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കി​ലെ നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ 68 കു​ടും​ബ​ങ്ങ​ളി​ലെ 273 പേ​രും ക​ഴി​യു​ന്നു. നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ൽ മൂ​ന്ന് ക്യാ​ന്പു​ക​ളി​ലാ​യി ഏ​ഴ് കു​ടും​ബ​ങ്ങ​ളി​ലെ 24 പേ​രു​ണ്ട്.