നെ​ടും​പാ​റ അ​പ​ക​ടാ​വ​സ്ഥ​യി​ൽ: സ​മീ​പ​വാ​സി​ക​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു
Monday, October 18, 2021 11:34 PM IST
വെ​ള്ള​റ​ട: വേ​ങ്കോ​ട് നെ​ടും​പാ​റ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ സ​മീ​പ​ത്തു​ള്ള ഏ​ഴു​വീ​ട്ടു​കാ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യി​ല്‍ കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ള​ത്തി​ല്‍ പാ​റ​ക​ള്‍​ക്ക് ഇ​ള​ക്കം ത​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തം​ഗം ഷാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ​മീ​പ​വാ​സി​ക​ളെ മാ​റ്റി പാ​ര്‍​പ്പി​ച്ച​ത്.