അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Tuesday, October 19, 2021 10:47 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 115.6 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 204.4 മി​ല്ലി​മീ​റ്റ​ർ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.
22ന് 24 ​മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ 22നു ​ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​വ്‌​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ അ​ള​വി​ൽ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ ഉ​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​വ​രും, ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ വി​ദ​ഗ്ധ സ​മി​തി​യും അ​പ​ക​ട സാ​ധ്യ​ത മേ​ഖ​ല​ക​ൾ അ​ഥ​വാ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളെ​ന്ന് ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും അ​വി​ട​ങ്ങ​ളി​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​പ​ക​ട സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം.​കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ ന​ട​ത്താ​ൻ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഓ​റ​ഞ്ച് ബു​ക്ക് 2021 ലൂ​ടെ നി​ർ​ദേ​ശി​ച്ച ത​ര​ത്തി​ലു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.