നെ​യ്യാ​ർ ക​നാ​ലി​ൽ ക​ര​യി​ടി​ഞ്ഞുവീ​ണു; ഭീ​തി​യി​ൽ പരിസരനി​വാ​സി​ക​ൾ
Tuesday, October 19, 2021 10:54 PM IST
കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ ക​നാ​ലി​ൽ ക​ര​യി​ട​ഞ്ഞു. അ​പ​ക​ട ഭീ​തി​യി​ൽ നി​വാ​സി​ക​ൾ. നെ​യ്യാ​റി​ൽ നി​ന്നു​ള്ള മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണ​ടി​ക്കോ​ണം ക​നാ​ലി​ലേ​ക്കാ​ണ് സ​മീ​പ​ത്തെ ക​ര​യി​ടി​ഞ്ഞു​വീ​ണ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. ക​നാ​ലി​ന്‍റെ ഒ​രു​വ​ശ​ത്തു​ള്ള മ​ണ്ണ​ടി​ക്കോ​ണം സി​എ​സ്ഐ ച​ർ​ച്ച് റോ​ഡി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ ക​നാ​ലി​ലെ നീ​രൊ​ഴു​ക്ക് നി​ല​ച്ചു.

റോ​ഡി​ന്‍റെ ഒ​രു​വ​ശം ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​വ​രും ഭീ​തി​യി​ലാ​ണ്. 60 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള ക​ര​ഭാ​ഗ​മാ​ണ് ക​നാ​ലി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ​ത്. നീ​രൊ​ഴു​ക്ക് സ​മീ​പ​ത്തെ കൃ​ഷി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തി​നി​ടെ നെ​യ്യാ​ർ ഇ​ട​തു വ​ല​തു കാ​ന​ലു​ക​ൾ ക​ട​ന്നു​പോ​കു​ന്ന വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ണ്ട്. കൊ​റ്റം​പ്പ​ള്ളി, വീ​ര​ണ​കാ​വ്, ആ​ര്യ​ങ്കോ​ട്, പ്ലാം​പ​ഴി​ഞ്ഞി തു​ട​ങ്ങി 15 ളം ​ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​യി​ൽ ഭീ​ഷ​ണി​യു​ണ്ട്.