അ​രു​വി​പ്പു​റം- പാ​ഞ്ചി​ക്കാ​ട് മേ​ഖ​ല​ക​ളി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ഇ​ന്ന് പു​നഃ​സ്ഥാ​പി​ക്കും
Wednesday, October 20, 2021 10:54 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: മ​ഴ​ക്കെ​ടു​തി​യി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ അ​രു​വി​പ്പു​റം- പാ​ഞ്ചി​ക്കാ​ട് മേ​ഖ​ല​യി​ലെ പൈ​പ്പ് ലൈ​നു​ക​ളു​ടെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് ഇ​ന്ന് ത​ന്നെ ജ​ല​വി​ത​ര​ണം പു​ന:​സ്ഥാ​പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ്മോ​ഹ​ന​ന്‍ അ​റി​യി​ച്ചു.
റോ​ഡി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി​യോ​ടൊ​പ്പം കാ​ളി​പ്പാ​റ​യി​ല്‍ നി​ന്നും മാ​രാ​യ​മു​ട്ടം മു​ത​ലാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്ക് വ​രു​ന്ന ജ​ല​വി​ത​ര​ണ കു​ഴ​ലും മു​പ്പ​തു മീ​റ്റ​റോ​ളം ത​ക​ര്‍​ന്നു. അ​തോ​ടെ ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി. ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു ദി​വ​സ​മാ​യി തു​ട​രു​ന്ന പൈ​പ്പ് ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്ക​ല്‍ ന​ട​പ​ടി ഇ​ന്ന് ഉ​ച്ച​യോ​ടെ പൂ​ര്‍​ത്തി​യാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ത​ക​ര്‍​ന്ന പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ച​തി​ന്‍റെ മ​റു​വ​ശ​ത്താ​ണ് പു​തി​യ ലൈ​ന്‍ നി​ല​വി​ല്‍ ജ​ല​വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 120 മീ​റ്റ​റോ​ളം പു​തി​യ ലൈ​ന്‍ സ്ഥാ​പി​ച്ചാ​ണ് ജ​ല​വി​ത​ര​ണം വീ​ണ്ടും പ​ഴ​യ​പ​ടി തു​ട​രാ​ന്‍ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.