ആ​ര്യ​നാ​ട് ബാ​ങ്ക് ത​ട്ടി​പ്പ്: കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Wednesday, October 20, 2021 10:54 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ന്‍റെ നി​ജ സ്ഥി​തി അ​റി​യാ​നും പ്ര​തി​ക​ളാ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി വൈ​കു​ന്ന​തി​നെ​തി​രെ​യും ഒ​പ്പം കേ​ര​ള​ത്തി​ലെ 59 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ത​ട്ടി​പ്പു​ക​ളി​ലും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് പ​റ​ണ്ടോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ധ​ർ​ണ​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ജ​യ​മോ​ഹ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ, ആ​ര്യ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജി കേ​ശ​വ​ൻ, ഡി​സി​സി, ബ്ലോ​ക്ക് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​ല​ബാ​ർ ക​ലാ​പം:
സെ​മി​നാ​ർ ന​ട​ത്തി
നെ​ടു​മ​ങ്ങാ​ട്: ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ബാ​ർ ക​ലാ​പം നൂ​റാം വാ​ർ​ഷി​കം ച​രി​ത്ര​വും, വ​ർ​ത്ത​മാ​ന​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സെ​മി​നാ​ർ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി. ​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കാ​ഞ്ഞി​രം​പാ​റ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ഴു​ത്തു​കാ​ര​ൻ ഇ​രി​ഞ്ച​യം ര​വി, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ. ​എം. റൈ​സ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജി. പ്രേ​മ​ച​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​രു​ക​ൻ കാ​ച്ചാ​ണി, കെ. ​രാ​ജേ​ന്ദ്ര​ൻ, വി. ​പി. സ​ജി​കു​മാ​ർ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.