‌സി​പി​എം പേ​യാ​ട് ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ വീ​ട് അ​ടി​ച്ച് ത​ക​ർ​ത്തു
Monday, October 25, 2021 11:27 PM IST
കാ​ട്ടാ​ക്ക​ട : സി​പി​എം പേ​യാ​ട് ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ വീ​ട് അ​ടി​ച്ച് ത​ക​ർ​ത്ത​താ​യി പ​രാ​തി.​പേ​യാ​ട് വി​ട്ടി​യം ഫാ​ത്തി​മ്മ മ​ൻ​സി​ലി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​യ അ​സീ​സി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഒ​രു സം​ഘം പ​ട​ക്ക​മെ​റി​ഞ്ഞ​ശേ​ഷം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​സീ​സി​ന്‍റെ ഭാ​ര്യ ഷം​സാ​ദ് മാ​ത്ര​മാ​ണ് ആ​ക്ര​മ​ണ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ട​ക്ക​മെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ട്ടി​ച്ച​ശേ​ഷം അ​ക്ര​മി​സം​ഘം വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത​താ​യി ഷം​സാ​ദ് പ​റ​ഞ്ഞു.​
അ​ക്ര​മി​ക​ളി​ൽ മൂ​ന്നു​പേ​രെ ക​ണ്ടാ​ല​റി​യാ​മെ​ന്ന് ഷം​സാ​ദ് പോ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ന​ട​ത്തി. പേ​യാ​ട് പ​ള്ളി​മു​ക്കി​ൽ വ​ച്ച് അ​സീ​സി​ന്‍റെ മ​ക​ൻ അ​സീ​മും മ​റ്റൊ​രു യു​വാ​വും ത​മ്മി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്ന​താ​യും ഇ​താ​യി​രി​ക്കും വീ​ടാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.